ബ്രസീൽ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആയിരുന്ന ഒസ്വാൽദോ ആൽവാരസ് മരണപ്പെട്ടു. 63 വയസ്സായിരുന്നു. കരളിനെ ബാധിച്ച കാൻസറിനോട് പൊരുതിയാണ് ആൽവാരസ് മരണപ്പെട്ടത്. അവസാന രണ്ടു ലോകകപ്പുകളിലും ബ്രസീൽ വനിതാ ടീമിനെ പരിശീലിപ്പിച്ചിരുന്നത് ആൽവാരസ് ആയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് ബ്രസീൽ നീക്കിയിരുന്നു.
ബ്രസീൽ വനിതാ ടീമിന് 2014, 2018 കോപ കിരീടങ്ങൾ നേടിക്കൊടുക്കാൻ അദ്ദേഹത്തിനായിരുന്നു. 2015ലെ പാൻ അമേരിക്ക ഗോൾഡ് മെഡൽ ബ്രസീൽ നേടിയതും ആൽവാരസിന്റെ കീഴിലായിരുന്നു. റിയോ ഒളിമ്പിക്സിൽ ബ്രസീലിനെ നാലാം സ്ഥാനത്ത് എത്തിക്കാനും ആല്വാരസിന് ആയിരുന്നു.