ഡീൻ ഹെൻഡേഴ്സന്റെ ലോൺ കാലാവധി മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ ഈ സീസൺ അവസാനം വരെ ഷെഫീൽഡിൽ തന്നെ കളിക്കും. മെയ് 31ന് ഡീൻ ഹെൻഡേഴ്സന്റെ ലോണ് കാലാവധി അവസാനിക്കേണ്ടതാണ്. എന്നാൽ കൊറോണയുടെ പുതിയ സാഹചര്യത്തിൽ സീസൺ അവസാനിക്കാൻ ഇനിയും സമയം എടുക്കും എന്നതിനാൽ ഡീനിന്റെ ലോൺ കാലാവധി നീട്ടിൽ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു.

ഷെൽഫീൽഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഡീൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷിക്കുന്ന ടീമാണ് ഷെഫീൽഡ്. ഡീനിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വിളിച്ചിരുന്നു എങ്കിൽ അത് ഷെഫീൽഡിന് വലിയ തിരിച്ചടി ആയേനെ. ഷെഫീൽഡ് ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്ത് നിക്കുന്നത് ഡീനിന്റെ മികവിലാണ്. ഇതുവരെ 10 ക്ലീൻഷീറ്റ് സ്വന്തമാക്കിയിട്ടുള്ള ഡീൻ ക്ലീൻ ഷീറ്റിൽ രണ്ടാമത് നിൽക്കുന്നുണ്ട്.

Advertisement