മുൻ സ്പാനിഷ് ദേശീയ താരം സാബി അലോൺസോ ഇനി പരിശീലക കുപ്പായത്തിൽ. സ്പാനിഷ് ല ലീഗ ക്ലബ്ബായ റയൽ സോസിഡാഡ് ബി ടീമിന്റെ പരിശീലക ചുമതല അദ്ദേഹം ഏറ്റെടുത്തു. കളിക്കാരനായി കളിച്ച ടീമിലേക്ക് തന്നെയാണ് അദ്ദേഹം മടങ്ങി എത്തുന്നത്. റയൽ മാഡ്രിഡ് അണ്ടർ 14 ടീമിന്റെ പരിശീലക ചുമതല ഒഴിഞ്ഞാണ് സാബി അലോൺസോ സോസിഡാഡിൽ മടങ്ങി എത്തുന്നത്.
2000 മുതൽ 2004 വരെ സോസിഡാഡിൽ കളിച്ച ആലോൻസോ 2004 മുതൽ 2009 വരെ ലുവർപൂളിന് വേണ്ടിയാണ് കളിച്ചത്. പിന്നീട്ട് റയൽ മാഡ്രിഡിലും ബയേൺ മ്യുണിക്കിലും കളിച്ച താരം 2017ൽ ആണ് പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ആലോൻസോയുടെ അനുഭവ സമ്പത്ത് സോസിഡാഡിന്റെ യുവ ടീമിന് കരുത്താകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീനിയർ ടീമുകളെ പരിശീലിപ്പിക്കും മുൻപ് ആലോൻസോക്കും ഇത് മികച്ചൊരു തയ്യാറെടുപ്പാകും.