ജേ റോഡ്രിഗസ് തിരികെ ബേർൺലിയിൽ എത്തി

മുൻ ബേർണലി താരം ജേ റോഡ്രിഗസ് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ച് ബേൺലിയിലേക്ക് തന്നെ എത്തി. ബേർൺലി അക്കാദമിയിലൂടെ വളർന്ന വന്ന താരമാണ് റോഡ്രിഗസ്. ഇപ്പോൾ വെസ്റ്റ് ബ്രോമിൽ നിന്നാണ് 29കാരനായ സ്ട്രൈക്കറെ ബേർൺലി സ്വന്തമാക്കിയത്. രണ്ട് വർഷത്തെ കരാർ റോഡ്രിഗസും ബേർൺലിയും തമ്മിൽ ഒപ്പുവെച്ചു.

2012ൽ ആയിരു‌ന്നു റോഡ്രിഗസ് ബേർൺലി വിട്ടത്. അന്ന് റെക്കോർഡ് തുകയ്ക്ക് സൗതാമ്പ്ടണിലായിരുന്നു റോഡ്രിഗസ് പോയത്. മുമ്പ് ബേർൺലിക്കായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 41 ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. 2017ൽ ആയിരുന്നു റോഡ്രിഗസ് വെസ്റ്റ് ബ്രോമിൽ എത്തിയത്. വെസ്റ്റ് ബ്രോമിനായി കഴിഞ്ഞ സീസൺ ചാമ്പ്യൻഷിപ്പിൽ 22 ഗോളുകൾ റോഡ്രിഗസ് നേടിയിരുന്നു.

Previous articleവീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിൽ സെറീന വില്യംസ്‌, ഹാലപ്പും സെമിയിൽ
Next articleസാബി അലോൺസോ സോസിഡാഡ് ബി ടീം പരിശീലകൻ