അലക്സിയ പുട്ടിയസ് വീണ്ടും ബാലൺ ഡി ഓർ ജേതാവ്

2021-ലെ ബാലൺ ഡി ഓർ ജേതാവ് അലക്സിയ പുട്ടെയസ് ഒരിക്കൽ കൂടെ ബാലൻ ഡി ഓർ സ്വന്തമാക്കി. 28കാരിയായ ബാഴ്‌സലോണ താരം ഈ കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് ഒക്കെ പ്രാദേശിക ട്രബിൾ നേടിയിരുന്നു. തുടർച്ചയായ മൂന്നാം സീസണിലും സ്പാനിഷ് ലീഗ് കിരീടം ബാഴ്സലോണ നേടിയതിലും അലെക്സിയ പുടെയസിന് വലിയ പങ്കുണ്ടായിരുന്നു.

ബാഴ്സലോണ കഴിഞ്ഞ സീസണിൽ 30 ലീഗ് മത്സരങ്ങളും ജയച്ചിരുന്നു, പുട്ടെയസ് 18 ഗോളുകളും 15 അസിസ്റ്റുകളും ബാഴ്സക്കായി നേടിയിരുന്നു. ബെത് മെഡിനെയും സാം കെറിനെയും മറികടന്നാണ് പുട്ടിയസ് ഈ പുരസ്കാരം നേടിയത്.

20221018 004234