വീണ്ടും റൊണാൾഡോക്ക് ഗോൾ!! അൽ നസർ സെമി ഫൈനലിൽ!!

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുടരുന്നു. ഇന്ന് അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ അൽ നസറിന്റെ വിജയത്തിലും റൊണാൾഡോ നിർണായക പങ്കുവഹിച്ചു‌. മൊറോക്കൻ ക്ലബായ രാജ സി എയെ നേരിട്ട അൽ നസർ ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടി. ഈ ജയത്തോടെ അൽ നസർ സെമി ഫൈനലിലേക്കും മുന്നേറി.

റൊണാൾഡോ 23 08 06 22 27 36 190
ഇന്ന് 19ആം മിനുട്ടിൽ റൊണാൾഡോയുടെ ഗോളിലൂടെ ആയിരുന്നു അൽ നസർ ലീഡ് എടുത്തത്. ടലിസ്കയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഫിനിഷ്‌. 28ആം മിനുട്ടിൽ സുൽത്താനിലൂടെ അൽ നസർ ലീഡ് ഇരട്ടിയാക്കി. 38ആം മിനുട്ടിൽ ഒരു ഗംഭീര ഹെഡറിലൂടെ സെസ്കോ ഫൊഫാനോ കൂടെ ഗോൾ നേടിയതോടെ അൽ നസർ വിജയത്തിലേക്ക് അടുത്തു.

41ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ രാജ സി എ ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം അവർ വളർന്നില്ല. ഇന്ന് സാഡിയോ മാനെയും അൽ നസറിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. സെമി ഫൈനലിൽ ഇനി ഇറാഖി ക്ലബായ അൽ ഷോർതയെ ആകും അൽ നസർ സൈൻ ചെയ്യുക.