അയാക്സിന്റെ താരങ്ങളെ ഒക്കെ സ്വന്തമാക്കാമെന്ന് ആഗ്രഹം യൂറോപ്പിലെ ഒരു ക്ലബിനും വേണ്ട എന്ന മുന്നറിയിപ്പ് നൽകി അയാക്സിന്റെ ഫുട്ബോൾ ഡയറക്ടർ എഡ്വിൻ വാൻ ഡെർ സാർ. ചാമ്പ്യൻസ് ലീഗിലെ അത്ഭുത പ്രകടനത്തോടെ അയാക്സിന്റെ താരങ്ങൾക്കായി യൂറോപ്പിൽ വമ്പന്മാരൊക്കെ വലയിയെറിഞ്ഞു തുടങ്ങിയ അവസരത്തിലാണ് വാൻ ഡെർ സാറിന്റെ പ്രതികരണം.
അയാക്സ് ആറും ഏഴും താരങ്ങളെ വിൽക്കും എന്നൊന്നും ആരും കരുതണ്ട എന്ന് വാൻ ഡെർ സാർ പറഞ്ഞു. അയാക്സിന് തങ്ങളുടെ ക്ലബ് യൂറോപ്പിലെ ശക്തരാകണം എന്ന് ആഗ്രഹം ഉണ്ട്. ഇവിടെയുള്ള താരങ്ങളും വലിയ ക്ലബായി അയാക്സ് വീണ്ടും വരുന്നത് ആസ്വദിക്കുന്നുണ്ട്. ക്ലബിന് എപ്പോഴും ഈ നിലയിൽ യൂറോപ്പിൽ വലിയ ക്ലബായി നിലനിൽക്കണം എന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലബ് ഈ യുവതാരങ്ങളെ ഒക്കെ വിറ്റഴിക്കും എന്ന് ആരും പ്രതീക്ഷിക്കണ്ട. വാൻ ഡെർ സാർ പറഞ്ഞു.
അയാക്സ് നിരയിൽ നിന്ന് മധ്യനിര താരം ഡി യോംഗിനെ ഇതിനകം തന്നെ ബാഴ്സലോണ സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റൻ ഡി ലിറ്റും ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതല്ലാതെ അധികം ട്രാൻസ്ഫറുകൾ അയാക്സിൽ നിന്ന് ഉണ്ടായേക്കില്ല. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദം വിജയിച്ചിരിക്കുകയാണ് അയാക്സ്.