അയാകസിന്റെ വലകാക്കാൻ അർജന്റീനൻ കീപ്പർ

Nihal Basheer

അർജന്റീനൻ താരം ഗെറോനിമോ റുള്ളി അയാക്‌സിൽ. വിയ്യാറയൽ താരത്തിന്റെ കൈമാറ്റത്തിൽ ഇരു ടീമുകളും തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. താരവുമായി വ്യക്തിപരമായ കരാറിലും അയാക്‌സ് എത്തിയിട്ടുണ്ട്. അടുത്ത ദിവസം മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

അർജന്റീന 23 01 05 18 52 58 239

ഇത്തവണ അർജന്റീനയുടെ ലോകകപ്പ് സ്ക്വഡിൽ ഉണ്ടായിരുന്ന താരമാണ് മുപ്പതുകാരനായ റുള്ളി. വിയ്യാറയലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കീപ്പർ, കഴിഞ്ഞ വർഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ താരങ്ങളിൽ ഒരാളും ആണ്. മാഞ്ചസ്റ്റർ യുണൈറ്റസിനെ കീഴടക്കി വിയ്യാറയൽ 2021ലെ യൂറോപ്പ ട്രോഫി നേടുമ്പോൾ പെനാൽറ്റി കിക്ക് വലയിൽ എത്തിക്കുകയും ഡിഹെയയുടെ കിക്ക് തടുക്കുകയും ചെയ്ത റുള്ളിയുടെ പ്രകടനം നിർണായകമായിരുന്നു. 2020ലാണ് വിയ്യാറയലിൽ എത്തുന്നത്. അതിന് മുൻപ് റയൽ സോസിഡാഡിന് വേണ്ടി നൂറ്റിയൻപതോളം മത്സരങ്ങൾ കളത്തിലിറങ്ങി.