എയർ ഫോഴ്സിനെയും വീഴ്ത്തി, ഗോകുലം കേരള എഫ് സി സെമിക്ക് അടുത്ത്!!

ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള എഫ് സിക്ക് വീണ്ടുമൊരു വൻ വിജയം. ഇന്ന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എയർ ഫോഴ്സിനെ നേരിട്ട ഗോകുലം കേരള എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഗോകുലത്തിന് ഒപ്പം തന്നെ എയർ ഫോഴ്സ് പൊരുതി എങ്കിലും ക്യാപ്റ്റൻ മാർകസ് ജോസഫിന്റെ മികവ് ഗോകുലത്തിന് ജയം നൽകുകയായുരുന്നു. ആദ്യ മത്സരത്തിലും മാർക്കസ് തന്നെ ആയിരുന്നു ഗോകുലത്തിന്റെ ഹീറോ.

തുടക്കം മുതൽ എൻഡു ഡി എൻഡ് ഫുട്ബോൾ ആണ് ഇന്ന് കാണാൻ കഴിഞ്ഞത്. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ പിറന്നത്. ബോക്സിന് പുറത്തു നിന്ന് പന്ത് സ്വീകരിച്ച് മാർകസ് തൊടുത്ത് ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം നടത്തിയ ഗോകുലം മുഹമ്മദ് ഷിബിലിന്റെ ഗോൾ ലീഡ് ഇരട്ടിയാക്കി. മാർക്കസ് ജോസഫിന്റെ ഷോട്ട് ഗോൾ സേവ് ചെയ്തപ്പോൾ റീബൗണ്ടിലൂടെ ആയിരുന്നു ഷിബിലിന്റെ ഗോൾ.

കളിയുടെ 89ആം മിനുട്ടിൽ മാർക്കസ് ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ആദ്യ മത്സരത്തിൽ ചെന്നൈയിന് എതിരെ ഹാട്രിക്ക് നേടിയിരുന്ന മാർക്കസിന് ഇതോടെ ടൂർണമെന്റിൽ അഞ്ചു ഗോളുകളായി. ഈ വിജയത്തോടെ ഗോകുലം സെമിക്ക് അടുത്തു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ട്രാവുവിനെ ആണ് ഗോകുലം കേരള എഫ് സി നേരിടുക.

Previous articleകൂട്ടുകെട്ടിൽ പുതിയ റെക്കോർഡ് ഇടാൻ രോഹിതും കോഹ്ലിയും
Next articleവീണ്ടും ലിസ്റ്റൺ തന്നെ താരം, ഡ്യൂറണ്ട് കപ്പിൽ ഗോവയ്ക്ക് രണ്ടാം വിജയം