വീണ്ടും ലിസ്റ്റൺ തന്നെ താരം, ഡ്യൂറണ്ട് കപ്പിൽ ഗോവയ്ക്ക് രണ്ടാം വിജയം

യുവതാരം ലിസ്റ്റൺ മികവു തെളിയിച്ച മത്സരത്തിൽ എഫ് സി ഗോവ റിസേർവ്സിന് വീണ്ടും വിജയം. ഡ്യൂറണ്ട് കപ്പിൽ രണ്ടാം മത്സരത്തിൽ ചെന്നൈ സിറ്റിയെ ആണ് എഫ് സി ഗോവ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം. കളിയുടെ പത്താം മിനുട്ടിൽ തന്നെ ലിസ്റ്റൺ കൊലാസോ ഗോവയെ മുന്നിൽ എത്തിച്ചു.

എന്നാൽ പെട്ടെന്ന് തന്നെ മറുപടി ഗോൾ നേടാൻ ചെന്നൈ സിറ്റിക്കായി. 18ആം മിനുട്ടിൽ മലയാളി താരമായ മഷൂർ ആണ് ചെന്നൈയുടെ ഗോൾ നേടിയത്. 31ആം മിനുട്ടിൽ നെസ്റ്റർ ഡയസിന്റെ ഗോളിൽ വീണ്ടും ഗോവ മുന്നിൽ എത്തി. ഇത്തവണ ആ ലീഡ് നിലനിർത്താൻ എഫ് സി ഗോവയ്ക്കായി. എഫ് സി ഗോവയുടെ രണ്ടാം ജയമാണിത്.

Previous articleഎയർ ഫോഴ്സിനെയും വീഴ്ത്തി, ഗോകുലം കേരള എഫ് സി സെമിക്ക് അടുത്ത്!!
Next articleഇന്ത്യയെ ബൗളിംഗിനയച്ച് വെസ്റ്റ് ഇൻഡീസ്