ഇന്ത്യൻ ഫുട്ബോളിനെ തകർക്കാൻ തീരുമാനിച്ച് എ ഐ എഫ് എഫ്!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിനെ തകർത്ത് ഐ എസ് എല്ലിനെ ഇന്ത്യയിലെ ഒന്നാം ലീഗാക്കാനുള്ള അവസാന അടവും പ്രയോഗിച്ചിരികുകയാണ് എ ഐ എഫ് എഫ്. ലീഗുകളുടെ ഭാവി തീരുമാനിക്കാൻ ഇന്ന് ചേർന്ന നിർണായ യോഗത്തിൽ ഐ എസ് എല്ലിനെ രാജ്യത്തെ പ്രധാന ലീഗാക്കി പ്രഖ്യാപിക്കാൻ വേണ്ടി എ എഫ് സിക്ക് അപേക്ഷ നൽകാൻ തീരുമാനിച്ചു. ഐ ലീഗിനെ തീർത്തും വിമർശിച്ച് ഐ എസ് എല്ലിനെ നല്ലതായി കാണിച്ചു കൊണ്ടുള്ള വിവരങ്ങളാണ് എ ഐ എഫ് എഫ് എ എഫ് സിക്ക് മുന്നിൽ സമർപ്പിക്കാൻ പോകുന്നത്.

ഐ എസ് എല്ലാണ് മികച്ച ലീഗ് എന്നും ഐലീഗ് മോശം ലീഗാണെന്നും എ ഐ എഫ് എഫ് പറയാതെ പറയുന്നു. ഇന്ത്യൻ ടീമിൽ ഉള്ളവരിൽ ഭൂരിഭാഗവും എ എസ് എല്ലിൽ നിന്നാണെന്നും അതുകൊണ്ട് ഐ എസ് എല്ലാണ് നല്ല ലീഗ് എന്ന് എ ഐ എഫ് എഫ് വാദിക്കുന്നു. ഇത്ര കാലവും ഇന്ത്യൻ ടീമിലേക്ക് ഐലീഗ് താരങ്ങളെ എടുക്കാതിരുന്നത് ഈ കാരണം പറയാൻ ആയിരുന്നു എന്ന് വേണം കരുതാൻ.

ടി വിയിലൂടെ കൂടുതൽ പേർ കാണുന്നത് ഐ എസ് എൽ ആണെന്നും എ ഐ എഫ് എഫ് പറയുന്നു. ഐ ലീഗിന്റെ രണ്ടാം പകുതിയിൽ ടെലികാസ്റ്റിംഗേ ഇല്ലാതെ ആക്കിയ അതേ എ ഐ എഫ് എഫാണ് ഇത് പറയുന്നത്. ഐ എസ് എൽ ക്ലബുകളുടെ ഗ്രാസ് റൂട്ടിനെയും എ ഐ എഫ് എഫ് പുകഴ്ന്നുണ്ട് എങ്കിലും സഹൽ അബ്ദുൽ സമദ് ഒഴികെ ഇന്ത്യൻ ടീമിൽ ഇപ്പോഴുള്ള മുഴുവൻ താരങ്ങളും ഐ ലീഗ് ക്ലബുകളിലൂടെ വളർന്നവരാണ് എന്ന സത്യം അവർ മറയ്ക്കുന്നു.

ഒരൊറ്റ ലീഗ് എന്നത് പരിഗണിക്കണം എന്നും ചിന്തിക്കും എന്നും പറയുന്നുണ്ട് എങ്കിലും എ ഐ എഫ് എഫിന്റെ ഇപ്പോഴത്തെ ലക്ഷ്യം ഐ എസ് എല്ലിനെ ഒന്നാം ലീഗാക്കി എ എഫ് സിയുടെ അംഗീകാരം വാങ്ങലാണ്. എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ് ഇതിനായി എ ഐ എഫ് എഫ് എ എഫ് സിയോട് ചോദിക്കുന്നത്. ഒരു രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗിലെ വിജയികൾക്ക് കൊടുക്കന്നതാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത എന്നതു കൊണ്ട് ഇത് ലഭിച്ചാൽ ഐ എസ് എൽ ഒന്നാം ലീഗായി മാറും എന്ന് എ ഐ എഫ് എഫിന് അറിയാം.