എമി നോർവിചിൽ പുതിയ കരാർ ഒപ്പുവെച്ചു

നോർവിച് സിറ്റിയുടെ യുവ മിഡ്ഫീൽഡർ എമി ബുവന്ദിയ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. അഞ്ചു വർഷത്തെ കരാറിലാണ് അരജന്റീനൻ യുവതാരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ നോർവിച്ച് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ബുവന്ദിയ.

അറ്റാക്കിങ് മിഡ്ഫീൽഡറുടെ റോളിൽ കളിക്കുന്ന താരം കഴിഞ്ഞ സീസണിൽ നോർവിചിനായി 41 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയിരുന്നു. 12 അസിറ്റുകളും താരം ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ സീസണിൽ സൃഷ്ടിച്ചു. സ്പാനിഷ് ക്ലബായ ഗെറ്റാഫെയിൽ നിന്നാണ് 22കാരനായ താരത്തെ നോർവിച് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്.

Previous articleഇന്ത്യൻ ഫുട്ബോളിനെ തകർക്കാൻ തീരുമാനിച്ച് എ ഐ എഫ് എഫ്!!!
Next articleവീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിൽ സെറീന വില്യംസ്‌, ഹാലപ്പും സെമിയിൽ