മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ ഈ സീസോണോടെ ക്ലബ്ബ് വിടും. സിറ്റി താരം തന്നെ ഇന്നലെ ഔദ്യോഗികമായി ഈ കാര്യം വ്യക്തമാക്കി. ഈ സീസൺ അവസാനത്തോടെ അഗ്വേറോയുടെ സിറ്റിയുമായുള്ള കരാർ അവസാനിക്കുകയാണ്. കരാർ അവസാനിച്ചാൽ താരം ക്ലബ്ബ് വിടും എന്നു പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആണ് അഗ്വേറോ. 2011ൽ ആയിരുന്നു അഗ്വേറോ അത്ലറ്റികോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിയിൽ ഇതുവരെ 384 മത്സരങ്ങൾ കളിച്ച അഗ്വേറോ 257 ഗോളുകൾ നേടി. എന്നാൽ അവസാന രണ്ടു സീസണുകളിൽ ആയി പഴയ ആ അഗ്വേറോയെ കാണാൻ ആയിരുന്നില്ല. പരിക്ക് കാരണം ടീമിൽ നിന്ന് പിറകിലേക്ക് പോയ അഗ്വേറോ പിന്നീട് ആ പഴയ ഫോമിലേക്കും എത്തിയില്ല.
അവസരങ്ങൾ കുറഞ്ഞത് തന്നെയാണ് അഗ്വേറോ സിറ്റി വിടാൻ തീരുമാനിക്കാനുള്ള പ്രധാന കാരണം. അഗ്വേറോയ്ക്ക് വേണ്ടി പല പ്രമുഖ ക്ലബുകളും രംഗത്ത് ഉണ്ട് എന്നാണ് വിവരങ്ങൾ. ബാഴ്‌സിലോണയോ യുവന്റ്സോ ആകും അഗ്വേറോയുടെ അടുത്ത ക്ലബ്ബ് എന്നാണ് സൂചനകൾ. പി എസ് ജിയും അഗ്വേറോക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. സിറ്റിക് വേണ്ടി 10 സീസണ് കളിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട് എന്നും ഇന്നത്തെ കാലത്ത് ഇത് എളുപ്പമുള്ള കാര്യമല്ല എന്നും അഗ്വേറോ പറഞ്ഞു. സീസൺ അവസാന വരെ ടീമിനായി തന്റെ എല്ലാം നൽകും എന്നും ഇനിയും കിരീടങ്ങൾ നേടും എന്നും അഗ്വേറോ പറഞ്ഞു.