അഗ്വേറോക്ക് കൊറോണ, ലോകകപ്പ് യോഗ്യത മത്സരങ്ങൾ നഷ്ടമാകും

Newsroom

അർജന്റീന ദേശീയ താരം സെർജിയോ അഗ്വേറോ കൊറോണ പോസിറ്റീവ്. അറ്റ്ജന്റീന ഫുട്ബോൾ ടീമാണ് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. അഗ്വേറോ അർജന്റീന ദേശീയ ടീമിനൊപ്പം പരിശീലനത്തിന് ചേരുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് കൊറോണ പോസിറ്റീവ് ആയത്‌. താരം കഴിഞ്ഞ ആഴ്ച ആയിരുന്നു ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചത്.

അർജന്റീനയുടെ നിർണായക മത്സരങ്ങൾ താരത്തിന് നഷ്ടമാകും. ചിലിക്ക് എതിരായും കൊളംബിയക്ക് എതിരായും ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അഗ്വേറോക്ക് കളിക്കാൻ ആവില്ല. നാളെയാണ് അർജന്റീന ചിലി മത്സരങ്ങൾ. ചിലിയുടെ വിദാലും കൊറോണ കാരണം പുറത്താണ്‌