ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു അഗത്തി ജി.എസ്.എസ്. സ്‌കൂൾ ടീം. അണ്ടർ 17 ടീമുകൾക്ക് ആയി അന്തർദേശീയ തലത്തിൽ നടക്കുന്ന സുബ്രതോ മുഖർജി ടൂർണമെന്റിന് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു അഗത്തി ദ്വീപിലെ സ്‌കൂൾ ടീം ആവും ഇനി പങ്കെടുക്കുക.
ടൂർണമെന്റിൽ ഉടനീളം തങ്ങളുടെ കരുത്ത് കാട്ടിയ അഗത്തി ആതിഥേയരായ പി.എം.ശ്രീ.ജി.എസ്.എസ് സ്‌കൂൾ കവരത്തിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് തകർത്തത്. നേരത്തെ പെൺകുട്ടികളുടെ ടൂർണമെന്റിൽ ആന്ത്രോത്ത് ആയിരുന്നു ജേതാക്കൾ ആയത്. ഡൽഹിയിൽ ലക്ഷദ്വീപിനെ ഈ ടീമുകൾ ആവും സുബ്രതോ മുഖർജി കപ്പിൽ പ്രതിനിധീകരിക്കുക.