ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കാമറൂൺ ആണ്. മൂന്നു കളികളിൽ നിന്നും 7 പോയിന്റ്മായി ഒന്നാമത് നിൽക്കുമ്പോൾ അവരുടെ കുന്തമുനയാവുന്നത് 29കാരനായ വിൻസന്റ് അബൂബക്കറാണ്. കളിച്ച മൂന്നു കളികളിൽ നിന്നായി അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ വിൻസന്റ് ഇതോടെ മറ്റൊരു റെക്കോർഡിന്റെ ഒപ്പമെത്തുകയും ചെയ്തു. ഒരു ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ അഞ്ചു ഗോളുകൾ അടിക്കുന്ന രണ്ടാമത്തെ മാത്രം കാമറൂൺ താരമായി മാറിയിരിക്കുകയാണ് വിൻസന്റ് അബൂബക്കർ. ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടത്തിലും ഒന്നാമതാണ് വിൻസന്റ് അബൂബക്കർ നിലവിൽ. രണ്ടാം സ്ഥാനത്തുള്ള മാലി താരം ഗബാടിഞ്ഞോ മംഗോ വെറും രണ്ടു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.
2006, 2008 വർഷങ്ങളിൽ നടന്ന ടൂർണമെന്റിൽ സാമുവൽ ഏറ്റു മാത്രമാണ് ഇതിനു മുൻപ് കാമറൂണിന് വേണ്ടി അഞ്ചു ഗോളുകൾ നേടിയിട്ടുള്ളത്. ആ റെക്കോർഡിനൊപ്പമാണ് വിൻസന്റ് അബൂബക്കർ എത്തിയിട്ടുള്ളത്. നോക്ഔട് ഇതിനകം ഉറപ്പിച്ചിരിക്കുകയാണ് കാമറൂൺ, അതുകൊണ്ടു തന്നെ ഏറ്റുവിന്റെ റെക്കോർഡ് തകർത്തു സ്വന്തം പേരിലാക്കാനും വിൻസന്റ് അബൂബക്കറിന് അവസരമുണ്ട്.
2014-19 മുതൽ പോർച്ചുഗീസ് ക്ലബ് ആയ എഫ്‌സി പോർട്ടോക്ക് വേണ്ടിയും തുടർന്ന് രണ്ടു സീസണിൽ ബെസിക്ട്ടാസിനും വേണ്ടി കളിച്ച അബൂബക്കർ നിലവിൽ സൗദി അറേബ്യയൻ ക്ലബ് അൽ നാസറിന് വേണ്ടിയാണു കളിക്കുന്നത്.