ആഫ്രിക്കൻ നാഷൺസ് കപ്പിൽ ജോൺ ഒബി മിക്കേൽ നൈജീരിയയെ നയിക്കും

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ജോൺ ഒബി മിക്കേൽ തിരിച്ചെത്തും. കഴിഞ്ഞ ലോകകപ്പിന് ശേഷം നൈജീരിയക്കായി ഒരു മത്സരം പോലും കളിക്കാത്ത മിക്കേൽ ആഫ്രിക്കൻ നാഷൺസ് കപ്പിൽ കളിക്കാൻ എത്തുമെന്ന് നൈജീരിയൻ ഫുട്ബോൾ ഒഫീഷ്യൽസ് സൂചന നൽകി. മിക്കേലുമായി പരിശീലകൻ റോഹർ ചർച്ചകൾ നടത്തിയതായും. മിക്കേൽ കളിക്കാൻ അംഗീകരിച്ചതായുമാണ് വിവരങ്ങൾ.

റഷ്യൻ ലോകകപ്പിന് ശേഷം രാജ്യാന്തര മത്സരങ്ങൾ കളിക്കണ്ട എന്ന് മിക്കേൽ തീരുമാനിക്കുകയായിരുന്നു. എന്നാൽ മുൻ ചെൽസി താരത്തിന്റെ ലീഡർ ഷിപ്പ് രാജ്യത്തിന് ഗുണം ചെയ്യും എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ തിരികെ കൊണ്ടു വരുന്നത്. ആഫ്രിക്കൻ നാഷൺസ് കപ്പാകും മിക്കേലിന്റെ രാജ്യത്തിനയുള്ള അവസാനത്തെ പ്രധാന ടൂർണമെന്റ്. നൈജീരിയക്കായി 85ൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് ജോൺ ഒബി മികേൽ.