അഫ്രിക്കൻ നാഷൺസ് കപ്പിൽ മൊറോക്കോയെ ഞെട്ടിച്ച് ബെനിൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഫ്രിക്കൻ നാഷൺസ് കപ്പിൽ കരുത്തരായ മൊറോക്കോ പുറത്ത്. ആഫ്രിക്കൻ നാഷൺസ് കപ്പ് കിരീട സാധ്യതയിൽ മുന്നിൽ ഉണ്ടായിരുന്ന മൊറോക്കോയെ ബെനിൻ ആണ് ഇന്ന് തോൽപ്പിച്ചത്. ഇന്ന് നടന്ന പ്രീക്വാർട്ടർ പോരിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബെനിന്റെ വിജയം. ശക്തമായ പോരാട്ടം തന്നെ ആയിരുന്നു ഇന്ന് നടന്നത്. മത്സരം നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

കളിയുടെ 53ആം മിനുട്ടിൽ അഡിലേഹൊയിലൂടെ ബെനിൻ ആണ് മുന്നിൽ എത്തിയത്. പിന്നീട് തിരിച്ചടിച്ച് 75ആം മിനുട്ടിൽ എൻ നെസെരി ആണ് മൊറോക്കോയെ തിരികെ സമനിലയിൽ എത്തിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്ന മത്സരം എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ബെനിന് തിരിച്ചടിയായി. ബെനിൻ താരം അഡെനോൺ 97ആം മിനുട്ടിൽ ചുവപ്പ് കണ്ട് പുറത്തു പോയി. എന്നിട്ടും പിടിച്ചു നിൽക്കാൻ ബെനിന് ആയി.

പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 4-1നാണ് ബെനിൻ വിജയിച്ചത്. സിയെച്, ബെൽഹന്ദ, എൽ അഹ്മദി, ഹകിമി തുടങ്ങി പ്രമുഖരെ ഒക്കെ ഇറക്കിയിട്ടും നിരാശയല്ലാതെ ഒന്നും നേടാൻ മൊറോക്കോയ്ക്ക് ഇന്നായില്ല.