അനായാസം ലീഡ്സിനെ തോൽപ്പിച്ച് വെസ്റ്റ് ഹാം എഫ് എ കപ്പ് നാലാം റൗണ്ടിൽ

20220109 230416

എഫ് എ കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ലീഡ്സിനെ പരാജയപ്പെടുത്തി. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്. 34ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ നടന്ന ഒരു കൂട്ടപൊരിച്ചലിന് ഒടുവിൽ ലാൻസിനി ആണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്‌. രണ്ടാം പകുതിയുടെ അവസാനം ഒരു കൗണ്ടർ അറ്റാക്കിലൂടെ വെസ്റ്റ് ഹാം വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. അന്റോണിയോ തുടങ്ങിയ കൗണ്ടർ അറ്റാക്ക് അവസാനം ബോവൻ ഫിനിഷ് ചെയ്യുക ആയിരുന്നു.

Previous articleകാദറലി സെവൻസ്, മെഡിഗാഡ് അരീക്കോടിന് മികച്ച ജയം!!
Next articleഅബൂബക്കറിന്റെ ഇരട്ട ഗോൾ, കാമറൂണ് ആഫ്രിക്കൻ കപ്പ് ഓഫ് നാഷണിൽ വിജയ തുടക്കം