സാഹ ഹീറോ ആയി, ഐവറി കോസ്റ്റ് ക്വാർട്ടറിൽ

Newsroom

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഐവറി കോസ്റ്റ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു‌. ഇന്ന് നടന്ന കടുത്ത പോരാട്ടത്തിന് ഒടുവിൽ ഏക ഗോളിന് മാലിയെ തോൽപ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലേക്ക് കടന്നത്. ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹ ആണ് ഇന്ന് ഐവറി കോസ്റ്റിന്റെ രക്ഷകനായത്. ഗോളില്ലാതെ മുന്നേറുകയായിരുന്ന മത്സരത്തിന്റെ 76ആം മിനുട്ടിൽ സാഹയാണ് ഐവറി കോസ്റ്റിന്റെ വിജയ ഗോൾ നേടിയത്.

ഇന്ന് കളി നിയന്ത്രിച്ചതും കൂടുതൽ ആക്രമണങ്ങൾ നടത്തിയതും ഒക്കെ മാലി ആയിരുന്നു. പക്ഷെ ഗോളിന് മുന്നിൽ പിഴച്ചതും സാഹയുടെ മികവും മാലിക്ക് തിരിച്ചടിയായി. വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ അൾജീരിയെ ആയിരിക്കും ഐവറി കോസ്റ്റ് നേരിടുക.