മഡഗാസ്കറിന്റെ സ്വപ്ന കുതിപ്പിന് അവസാനമിട്ട് ടുണീഷ്യ

- Advertisement -

ആഫ്രിക്കൻ നാഷൺസ് കപ്പിൽ മഡഗാസ്കർ നടത്തിയ സ്വപ്ന കുതിപ്പിന് അവസാനം.
ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ടുണീഷ്യയ ആണ് മഡഗാസ്കറിന്റെ യാത്രയ്ക്ക് അവസാനമിട്ടത്. തികച്ചും ഏകപക്ഷീപയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ടുണീഷ്യയുടെ വിജയം. മഡഗാസ്കറിന്റെ ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ നാഷൺസ് കപ്പായിരുന്നു ഇത്.

ഇന്ന് ടുണീഷ്യക്ക് വേണ്ടി സ്ലിട്ടി, മസ്കനി, സസി എന്നിവരാണ് ഗോളുകൾ നേടിയത്. ടൂർണമെന്റിൽ ക്വാർട്ടർ വരെ തട്ടിമുട്ടി എത്തിയ ടുണീഷ്യ ഇന്ന് പക്ഷേ തങ്ങളുടെ യഥാർത്ഥ ഫോമിലേക്ക് ഉയർന്നു. മഡ്ഗാസ്കറിന് ഒരു നല്ല അവസരം വരെ ടുണീഷ്യ ഇന്ന് നൽകിയിരുന്നില്ല. മഡഗാസ്കറിന്റെ ടൂർണമെന്റിലെ ആദ്യ പരാജയമാണിത്. നൈജീരിയയെ വരെ മഡഗാസ്കർ ആഫ്രിക്കൻ നാഷൺസ് കപ്പിൽ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് വിജയിച്ച ടുണീഷ്യ സെനഗലിനെ ആകും സെമിയിൽ നേരിടുക.

Advertisement