ബ്രസീലിന്റെ എവർട്ടണായി എ സി മിലാൻ രംഗത്ത്

- Advertisement -

ബ്രസീലിന്റെ ഫോർവേഡ് എവർട്ടൺ സോറസിനായി ഇറ്റാലിയൻ ക്ലബ് എ സി മിലാൻ രംഗത്ത്. ഇപ്പോൾ ബ്രസീലിയൻ ക്ലബായ ഗ്രെമിയോക്ക് വേണ്ടിയാണ് എവർട്ടൺ കളിക്കുന്നത്. കോപ അമേരികയിൽ എവർട്ടൺ നടത്തിയ ഗംഭീര പ്രകടനങ്ങൾ യൂറോപ്യൻ ക്ലബുകളുടെ ആകെ ശ്രദ്ധ താരത്തിൽ എത്തിച്ചിട്ടുണ്ട്. കോപയിൽ മൂന്ന് ഗോളുകളും 2 അസിസ്റ്റും എവർട്ടൺ നേടിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ കോപ ചാമ്പ്യന്മാരായതിൽ വലിയ പങ്കു തന്നെ ആയിരുന്നു അത്.

23കാരനായ താരവും താൻ എ സി മിലാനിലേക്ക് പോകുമെന്ന് സൂചനകൾ നൽകിയിരുന്നു. എ സി മിലാൻ വലിയ ക്ലബാണെന്നും അതുപോലുള്ള ക്ലബുകളിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും എവർട്ടൺ പറഞ്ഞിരുന്നു. ഏകദേശം 40 മില്യണോളമാണ് എവർട്ടണ് വേണ്ടി ഗ്രെമിയോ ആവശ്യപ്പെടുന്നത്. മിലാനെ കൂടാതെ ചില ഇംഗ്ലീഷ് ക്ലബുകളും എവർട്ടണായി രംഗത്തുണ്ട്.

Advertisement