പെനാൾട്ടിയിൽ ഐവറി കോസ്റ്റ് വീണു, അൾജീരിയ സെമിയിൽ

- Advertisement -

ആഫ്രിക്കൻ നാഷൺസ് കപ്പിൽ അൾജീരിയ സെമി ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഐവറി കോസ്റ്റിനെ തോൽപ്പിച്ചാണ് അൾജീരിയ സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. പെനാൾട്ടി ഉൾപ്പെടെ ഒരുപാട് അവസരങ്ങൾ തുലച്ചിട്ടും അവസാനം അൾജീരിയ വിജയിക്കുകയായിരുന്നു. 2010ൻ ശേഷമുള്ള അൾജീരിയയുടെ ആദ്യ സെമി ഫൈനലാണിത്.

കളിയുടെ 20ആം മിനുട്ടിൽ ഫെഗോളിയിലൂടെ അൾജീരിയ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഐവറി കോസ്റ്റിനായി. 62ആം മിനുട്ടിൽ കോഡ്ജിയ ആയിരുന്നു ഐവറി കോസ്റ്റിനായി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വിജയം ഉറപ്പിക്കാൻ അൾജീരിയക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ ബൗനജയുടെ പെനാൾട്ടി പാഴായി. 1-1ന് നിശ്ചിത സമയത്തിൽ അവസാനിച്ച കളി എക്സ്ട്രാ ടൈമിലും 1-1 എന്ന് തന്നെ തുടർന്നു.

പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3നാണ് അൾജീരിയ വിജയിച്ചത്. നൈജീരിയയെ ആകും സെമിയിൽ അൾജീരിയ നേരിടുക.

Advertisement