അവസാന മത്സരം ജയിച്ച് ഘാന മുന്നോട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഘാന നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ നിർണായകമായ മൂന്നാം മത്സരം വിജയിച്ച് ആണ് ഘാന നോക്കൗട്ട് ഉറപ്പിച്ചത്. ആദ്യ രണ്ടു മത്സരത്തിലും ജയിക്കാൻ കഴിയാതിരുന്ന ഘാന ഇന്ന് ഗിനിയ ബിസാവുവുനെ ആണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഘാനയുടെ വിജയം.

ഘാനയ്ക്ക് വേണ്ടി ജോർദാൻ ആയുവും തോമസുമാണ് ഇന്ന് ഗോളുകൾ നേടിയത്. ജോർദാന്റെ ടൂർണമെന്റിലെ രണ്ടാം ഗോളാണിത്. ഇന്ന് ജയിച്ചതോടെ 5 പോയന്റുമായി ഘാന ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. മറ്റൊരു മത്സരത്തിൽ ബെനിനും കാമറൂണും സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്ത കാമറൂണും മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നായി ബെനിനും നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്.