ഘാനയെ പിടിച്ചുകെട്ടി ബെനിൻ

- Advertisement -

ഈജിപ്തിൽ നടക്കുന്ന ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഘാനയ്ക്ക് നിരാശയോടെ തുടക്കം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കുഞ്ഞന്മാരായ ബെനിൻ ഘാനയെ സമനിലയിൽ തളച്ചു‌. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. കളിയുടെ ആദ്യ 9 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ പിറന്നിരുന്നു. കളി തുടങ്ങി രണ്ടാം മിനുട്ടിൽ പോടെയിലൂടെ ബെനിൻ മുന്നിൽ എത്തി. എന്നാൽ ആൻഡ്രെ ആയു 9ആ മിനുട്ടിൽ ഘാനയെ സമനിലയിൽ എത്തിച്ചു.

പിന്നീട് 43ആം മിനുട്ടിൽ ജോർദാൻ ആയുവിലൂടെ ഘാന ലീഡും എടുത്തു. പക്ഷെ ഒരു ചുവപ്പ് കാർഡ് കളി മാറ്റി. ബോയെ 54ആം മിനുട്ടിൽ ചുവപ്പ് കണ്ടതോടെ ഘാന പരുങ്ങലിലായി. 63ആം മിനുട്ടിൽ പോടെ വീണ്ടും ഗോൾ നേടിയതോടെ കളി 2-2 എന്നായി. ഡിഫൻസ് ശക്തമായതു കൊണ്ട് മാത്രമാണ് ഘാന പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Advertisement