മികച്ച സ്വീഡിഷ് താരമായി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് വിക്ടർ ലിൻഡലോഫ് കഴിഞ്ഞ വർഷത്തെ മികച്ച സ്വീഡിഷ് താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് മികച്ച സ്വീഡിഷ് താരമായി ലിൻഡെലോഫ് മാറുന്നത്. ഈ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായും സ്വീഡനായും നടത്തിയ പ്രകടനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ അവസാന കുറച്ചു കാലമായി സ്ഥിരം സാന്നിദ്ധ്യമാണ് ലിൻഡെലോഫ്. മഗ്വയറും ഒത്തുള്ള ലിൻഡെലോഫിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഫോമിലേക്ക് തിരികെ കൊണ്ടവരുന്നുണ്ട്. 25കാരനായ താരം യൂറൊ യോഗ്യതാ മത്സരങ്ങളിൽ സ്വീഡനു വേണ്ടിയും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്.