സെനഗലിനെ വീഴ്ത്തി മഹ്‌റസും സംഘവും പ്രീ ക്വാർട്ടറിൽ

Sports Correspondent

സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി അൾജീരിയ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിന്റെ പ്രീ ക്വാർട്ടർ ഉറപ്പാക്കി. ആഫ്രിക്കൻ ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടമായിരുന്നെങ്കിലും മത്സരം പക്ഷെ ഫൗളുകളും മറ്റും നിറഞ്ഞ് പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല. മത്സരത്തിന്റെ തുടക്കത്തിൽ സാഡിയോ മാനെയെ വീഴ്ത്തിയത്തിന് റഫറി പെനാൽറ്റി നൽകാതിരുന്നത് മത്സര ഫലത്തിൽ നിർണായകമായി.

പ്രീമിയർ ലീഗ് സൂപ്പർ താരങ്ങളായ മാനേയും മഹ്‌റസും കളത്തിൽ ഉണ്ടായിരുന്നെങ്കിലും യൂസഫ് ബെലയ്ലിയാണ്‌ മത്സര ഫലം തീരുമാനിച്ചത്. 53 ഫൗളുകളാണ് മത്സരത്തിൽ ഇരു ടീമുകളും നടത്തിയത്. അതുകൊണ്ട് തന്നെ സ്വാഭാവിക ഫുട്‌ബോളിന്റെ ഒഴുക്ക് നഷ്ടപ്പെട്ട മത്സരം ഈ ടൂർണമെന്റിന്റെ ഏറ്റവും വലിയ നിരാശയായി. 1990 ന് ശേഷം ആദ്യമായി തുടർച്ചയായ 2 ആഫ്രിക്കൻ കപ്പ് ജയങ്ങൾ എന്ന നേട്ടവും അൾജീരിയ ഇന്ന് കുറിച്ചു.