റൊമാനിയയെ തകർത്ത് ജർമ്മനി ഫൈനലിൽ

- Advertisement -

റൊമാനിയയോട് പിന്നിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ ജർമ്മൻ പട അണ്ടർ 21 യൂറോയുടെ ഫൈനലിൽ. 4-2 എന്ന സ്കോറിന് ജയിച്ചാണ് ജർമ്മൻ സംഘം ഫൈനൽ ബെർത്ത് ഉറപ്പാക്കിയത്.

അമിറിയുടെ ഗോളിൽ മത്സരത്തിന്റെ തുടക്കത്തിൽ ജർമ്മനി ലീഡ് എടുത്തെങ്കിലും ശക്തമായ തിരിച്ചടിയാണ് റൊമാനിയ നടത്തിയത്. ജോർജ് പുസ്‌കാസിന്റെ പെനാൽറ്റിയിൽ സമനില പിടിച്ച അവർ ആദ്യ പകുതിക്ക് പിരിയും മുൻപേ വീണ്ടും ഗോളടിച്ചു. ഇത്തവണയും പുസ്‌കാസ് തന്നെയാണ് ജർമ്മൻ വല കുലുക്കിയത്.

രണ്ടാം പകുതിയിൽ ഉണർന്ന ജർമ്മനി ടൂർണമെന്റ് ടോപ്പ് സ്‌കോറർ ലൂക്ക വാൽഷ്‌മിറ്റിന്റെ ഗോളിൽ സമനില നേടി. തൊണ്ണൂറാം മിനുട്ടിൽ റൊമാനിയയെ കണ്ണീരിലാക്കി വാൽഷ്‌മിറ്റ് തന്റെ ഡബിൾ പൂർത്തിയാക്കിയതോടെ ജർമ്മനി 3-2 ന് മുൻപിൽ. ഇഞ്ചുറി ടൈമിൽ അമിറിയും വീണ്ടും ഗോൾ നേടിയതോടെ ജർമ്മനിയുടെ ജയം പൂർത്തിയായി.

Advertisement