എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം: ടിമോർ-ലെസ്‌റ്റെയെ തകർത്ത് ഇന്ത്യ

Newsroom

Ind 4 0 Tls 5 800x500


ചിയാങ് മായ്, തായ്‌ലൻഡ് – എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ് 2026 യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീം തങ്ങളുടെ ആധിപത്യം തുടരുന്നു. ജൂൺ 29, 2025-ന് തായ്‌ലൻഡിലെ ചിയാങ് മായിലുള്ള 700th ആനിവേഴ്സറി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടിമോർ-ലെസ്‌റ്റെയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തകർപ്പൻ വിജയം നേടിയത്.

1000216853


രണ്ട് ഗോളുകൾ (12’, 80’) നേടി മനീഷ കല്യാൺ ഇന്ത്യൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചപ്പോൾ, അഞ്ചു തമാങ് (59’), പകരക്കാരിയായ ലിൻഡ കോം സെർട്ടോ (86’) എന്നിവരും ഗോൾ നേടി ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. മംഗോളിയക്കെതിരെ നേടിയ 13-0 റെക്കോർഡ് വിജയത്തിന് പിന്നാലെയാണിത്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.


ഇനി നിർണ്ണായക മത്സരങ്ങൾ ആണ് വരാനിരിക്കുന്നത്.