എ എഫ് സി അണ്ടർ 19 യോഗ്യതാ മത്സരങ്ങൾ നാളെ മുതൽ, ഇന്ത്യക്ക് ആദ്യം ഉസ്ബെക്കിസ്ഥാൻ

- Advertisement -

എ എഫ് സി അണ്ടർ 19 ചാമ്പ്യൻഷിപ്പിനായുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ഉസ്ബെക്കിസ്ഥാനെ ആകും നേരിടേണ്ടത്‌. ഇന്ത്യ ശക്തമായ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഉസ്ബെകിസ്താനെ നൂടാത്ർ ഗ്രൂപ്പ് എഫിൽ സൗദി അറേബ്യ, അഫ്ഗാനിസ്താൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്.

സൗദി അറേബ്യ ആണ് യോഗ്യതാ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത്. 2017ലും ഇന്ത്യയുടെ ഗ്രൂപ്പിൽ സൗദി അറേബ്യ ഉണ്ടായിരുന്നു. അന്ന് ഇന്ത്യക്ക് യോഗ്യതാ റൗണ്ട് കടക്കാൻ ആയിരുന്നില്ല. സമീപ കാലത്തും അത്ര മികച്ച പ്രകടനമല്ല ഇന്ത്യൻ അണ്ടർ 19 ടീം നടത്തിയിട്ടുള്ളത്‌‌ അതിൽ നിന്നൊരു മാറ്റം ഉണ്ടാകുമെന്നും യോഗ്യത നേടുമെന്നുമാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

ഫിക്സ്ചർ:
6 നവംബർ, ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ
8 നവംബർ, ഇന്ത്യ vs സൗദി അറേബ്യ
210 നവംബർ, ഇന്ത്യ vs അഫ്ഗാനിസ്താൻ

Advertisement