ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ടിന് വീണ്ടും തോൽവി

Photo:Twitter/@BLACKCAPS
- Advertisement -

ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ ഇംഗ്ലണ്ടിന് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ 14 റൺസിനാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 2-1ന് മുൻപിലെത്താനും ന്യൂസിലാൻഡിനായി. വെറും 10 റൺസിനിടെ 5 ഇംഗ്ലണ്ട്  വിക്കറ്റുകൾ വീഴ്ത്തിയ ന്യൂസിലാൻഡ് കൈവിട്ട ജയം തിരിച്ചു പിടിക്കുകയായിരുന്നു.

ടോസ് നേടിയ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഗ്രാൻഡ്‌ഹോമിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയുടെ മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് 180 റൺസാണ് എടുത്തത്. ഗ്രാൻഡ്‌ഹോം 55 റൺസും ഗുപ്റ്റിൽ 33 റൺസും എടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ടോം കൂരൻ 2 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് 181 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 18 പന്തിൽ 10 റൺസിന് 5 വിക്കറ്റ് കളഞ്ഞുകുളിച്ച ഇംഗ്ലണ്ട് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി മലൻ 55 റൺസും വിൻസെ 49 റൺസുമെടുത്തു. ന്യൂസിലാൻഡിനു വേണ്ടി ഫെർഗുസണും ടിക്ക്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement