അകിൻ ഫമേവോയ്ക്ക് നോർവിചിൽ പുതിയ കരാർ

- Advertisement -

നോർവിചിന്റെ യുവ താരം അകിൻ ഫമേവോ ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. മൂന്നര വർഷത്തെ പുതിയ കരാറിലാണ് ഫമേവോ ഒപ്പുവെച്ചത്. 2019 തുടക്കത്തിൽ ലൂട്ടണിൽ നിന്നായിരുന്നു ഫമേവോ നോർവിചിൽ എത്തിയത്. തുടക്കത്തിൽ നോർവിചിന്റെ അണ്ടർ 23 ടീമിലായിരുന്നു താരം കളിച്ചത്. അവിടെ മികച്ച പ്രകടനങ്ങൾ നടത്തിയ താരം നോർവിച് അണ്ടർ 23 ടീമിന്റെ ക്യാപ്റ്റനായി മാറി.

ഈ സീസൺ തുടക്കം മുതൽ നോർവിചിന്റെ ഫസ്റ്റ് ടീമിന്റെ ഭാഗമാകാൻ ഡിഫൻഡറായ അകിനായി. പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങളിൽ നോർവിച് സ്ക്വാഡിൽ അകിൻ ഉണ്ടായിരുന്നു. തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് അകിൻ ഇപ്പോൾ.

Advertisement