ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഷാജി പ്രഭാകരൺ

Newsroom

ബംഗ്ലാദേശിലെ ധാക്കയിൽ ചേർന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) കോൺഗ്രസ്, AIFF സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരനെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (AFC) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

Picsart 23 05 06 19 04 37 100

കഴിഞ്ഞ വർഷം ഫെഡറേഷന്റെ സെക്രട്ടറി ജനറലായി നിയമിതനായ ഡോ. പ്രഭാകരൻ, ഇന്ത്യയിൽ മാത്രമല്ല, ഇനി ഏഷ്യൻ ഭൂഖണ്ഡ തലത്തിലും ഫുട്ബോൾ നടത്തിപ്പിൽ പങ്കാളിയാകും.

“ഇന്ന് നടന്ന SAFF കോൺഗ്രസിൽ AFC എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് AIFF-ന്റെ പേരിൽ, സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനെ ഞാൻ അഭിനന്ദിക്കുന്നു. എഎഫ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ എനിക്ക് സംശയമില്ല, ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. ” AIFF പ്രസിഡന്റ് ശ്രീ കല്യാണ് ചൗബെ പറഞ്ഞു: