മെസ്സിയില്ലാ ബാഴ്സലോണ ഇന്ന് ആദ്യമായി ഇറങ്ങുന്നു

Img 20210814 232546

ലാലിഗയിൽ ബാഴ്സലോണ സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങും. ലയണൽ മെസ്സി ഇല്ലാത്ത ബാഴ്സലോണ എങ്ങനെയിരിക്കും എന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. ഇന്ന് ക്യാമ്പ്നുവിൽ റയൽ സോസിഡാണ് ബാഴ്സലോണയുടെ എതിരാളികൾ. ക്യാമ്പ്നുവിൽ ആരാധകർ ഒന്നര വർഷത്തിനു ശേഷം മടങ്ങിയെത്തുന്ന മത്സരമായിരിക്കും ഇത്‌. മെസ്സി ഇല്ലാത്തത് കൊണ്ട് തന്നെ ബാഴ്സലോണ ആരാധകർ വലിയ ആശങ്കയോടെ ആണ് ഈ പുതിയ സീസണെ നോക്കി കാണുന്നത്.

പുതിയ സൈനിംഗ് ആയ മെംഫിസ് ഡിപായും എറിക് ഗാർസിയയും സ്ക്വാഡിൽ ഉണ്ട്. അത് ബാഴ്സലോണക്ക് ആശ്വാസം നൽകും. പരിക്ക് മാറി ഡിയോങ്ങും സ്ക്വാഡിൽ എത്തി. പെഡ്രിയും ഇന്ന് ബാഴ്സലോണ സ്ക്വാഡിൽ ഉണ്ടാകും. പരിശീലകൻ കോമാനിൽ ആകും ബാഴ്സലോണയുടെ എല്ലാ പ്രതീക്ഷയും. ഗ്രീസ്മൻ, ഡിപായ് എന്നിവരാകും ഇന്ന് അറ്റാക്കിൽ ഇറങ്ങുക. പരിക്ക് ആയതു കൊണ്ട് അഗ്വേറോ ടീമിനൊപ്പം ഇല്ല. ഇന്ന് രാത്രി 11.30നാണ് മത്സരം. കളി തത്സമയം എം ടി വിയിൽ കാണാം.

Previous articleബെൻസീമക്ക് ഇരട്ട ഗോളുകൾ, വിജയത്തോടെ ആഞ്ചലോട്ടിയും റയൽ മാഡ്രിഡും തുടങ്ങി
Next articleഎ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സി ഇന്ന് ഇറങ്ങും