ഇന്ത്യൻ വനിതാ ഫുട്ബോൾ താരം അദിതി ചൗഹാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 17 വർഷത്തെ കരിയറിനാണ് ഇതോടെ അവസാനമായത്. 2015-ൽ ഇംഗ്ലണ്ടിലെ വെസ്റ്റ് ഹാം യുണൈറ്റഡിൽ കളിച്ച് ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ താരമാണ് അദിതി.

“ഈ കളി എനിക്ക് ഒരു കരിയറിനപ്പുറം ഒരു വ്യക്തിത്വം നൽകി,” അദിതി വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ എഴുതി.
കളിക്കളത്തിൽ നിന്ന് വിരമിച്ചെങ്കിലും, തന്റെ ഫുട്ബോൾ ജീവിതം അവസാനിച്ചിട്ടില്ലെന്ന് അദിതി വ്യക്തമാക്കി. അടുത്ത തലമുറയിലെ കളിക്കാർക്കായി കൂടുതൽ മികച്ച ഒരു കായിക മേഖല കെട്ടിപ്പടുക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു.