അഭിമാനകരമായ വിജയവുമായി ഇന്ത്യൻ യുവനിര

20211024 235520

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഇത് നിരാശയുടെ ദിവസമാണെങ്കിൽ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിവസമായി. ഇന്ന് അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ ഒമാനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്റ്റിമാചിന്റെ യുവനിര ഇന്ന് വിജയിച്ചത്. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഇന്ത്യ ഇന്ന് ലീഡ് എടുത്തിരുന്നു. ഒരു പെനാൾട്ടിയിൽ നിന്ന് റഹീം അലിയാണ് ഗോൾ നേടിയത്. വിക്രമിനെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്.

38ആം മിനുട്ടിൽ വിക്രം ആണ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കിയത്. റഹീൽ അലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു യുവപ്രതീക്ഷയായ വിക്രമിന്റെ ഗോൾ. രണ്ടാം പകുതിയിലും ഇന്ത്യ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ നേടാൻ ആയില്ല. മത്സരത്തിന്റെ അവസാന നിമിഷമാണ് ഒമാൻ അവരുടെ ആശ്വാസ ഗോൾ നേടിയത്. വലീദ് ആയിരുന്നു സ്കോറർ.

ഇനി ഇന്ത്യ ഒക്ടോബർ 27ന് യു എ ഇയെ നേരിടും.

Previous articleഇനിയും ഒലെ തുടരാൻ സാധ്യത ഇല്ല!!
Next articleചുവപ്പ് കാർഡ് വാങ്ങി ജോസെയും സ്പലെറ്റിയും, റോമ നാപോളി മത്സരം സമനിലയിൽ