മൂന്നാം വിജയം, ഐ ലീഗിൽ മൊഹമ്മദൻസ് കുതിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിലും മൊഹമ്മദൻസ് വിജയിച്ചു. ശ്രീനിധി ഡെക്കാനെ നേരിട്ട മുഹമ്മദൻസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു മൊഹമ്മദൻസിന്റെ വിജയം. 16ആം മിനുട്ടിൽ ഡേവിഡ് മുനോസ് ആണ് ശ്രീനിധിക്ക് ലീഡ് നൽകിയത്. ഇതിന് 40ആം മിനുട്ടിൽ മാർക്കസ് ജോസഫ് സമനില നൽകി.

51ആം മിനുട്ടിൽ മാർക്കസിന്റെ ഒരു സ്ക്രീമർ മൊഹമ്മദൻസിനെ മുന്നിൽ എത്തിച്ചു. കഴിഞ്ഞ മത്സരത്തിലും മാർക്കസ് ഇരട്ട ഗോളുകൾ നേടിയിരുന്നു‌. കളിയുടെ അവസാനം ഒരു പെനാൾട്ടിയിൽ നിന്ന് റുഡോവിച് മൊഹമ്മദൻസിന്റെ വിജയം ഉറപ്പിച്ചു.ഈ വിജയത്തോടെ മൊഹമ്മദൻസ് 9 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു.