46ആമത് ജൂനിയർ ഫുട്ബോൾ, കണ്ണൂർ പാലക്കാടിനെ വീഴ്ത്തി

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കണ്ണൂരിന് വിജയത്തോടെ തുടക്കം. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാലക്കാടിനെ ആണ് കണ്ണൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു വിജയം. 23ആം മിനുട്ടിൽ കിരൺ കണ്ണൂരിന് ലീഡ് നൽകി. 2 മിനുട്ടിനകം അബ്ദുള്ളയിലൂടെ പാലക്കാട് സമനില നേടി. സിനാൻ നേടിയ 85ആം മിനുട്ടിലെ ഗോളാണ് കണ്ണൂരിന് ജയം നൽകിയത്.