ഡോർട്മുണ്ടിനെ മുന്നോട്ട് നയിക്കാ‌ൻ എഡിൻ ടെർസിച് എത്തി

20220523 185100

മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്മുണ്ട് പുതിയ പരിശീലകനായി എഡിൻ ടെർസികിനെ എത്തിച്ചു. ഒരു സീസൺ മുമ്പ് ഡോർട്മുണ്ടിന്റെ താൽക്കാലിക പരിശീലകനായി ചുമതല വഹിച്ചപ്പോൾ ടെർസിച് ക്ലബിനെ നല്ല ഫുട്ബോൾ കളിപ്പിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡി എഫ് ബി പൊകാൽ കിരീടവും നേടിക്കൊടുത്തിരുന്നു.

ടെർസിച് മുൻ ഡോർട്മുണ്ട് കോച് ഫവ്രെയുടെ സഹ പരിശീലകൻ ആയിരുന്നു. 39കാരനായ ടെർസിചിനു കീഴിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് ഡോർട്മുണ്ട് ആരാധകർക്കും ഉള്ളത്. 2025വരെയുള്ള കരാർ ടെർസിച് ഒപ്പുവെച്ചു.

Previous article46ആമത് ജൂനിയർ ഫുട്ബോൾ, കണ്ണൂർ പാലക്കാടിനെ വീഴ്ത്തി
Next articleഡോർട്മുണ്ട് ഒരു വലിയ സൈനിംഗ് കൂടെ നടത്തി