രണ്ട് ദിവസം രണ്ട് മത്സരങ്ങൾ, രണ്ട് ടീമിനെ ഇറക്കും എന്ന് ലിവർപൂൾ

- Advertisement -

ഈ വരുന്ന ഡിസംബറിൽ ലിവർപൂൾ 48 മണിക്കൂറിനിടയിൽ കളിക്കേണ്ടത് 2 മത്സരങ്ങൾ. ലീഗ് കപ്പിന്റെ ക്വാർട്ടർ ഫിക്സ്ചർ എത്തിയതോടെയാണ് രണ്ട് ദിവസം രണ്ട് മത്സരങ്ങൾ കളിക്കണമെന്ന ദുർഗതിയിൽ ലിവർപൂൾ എത്തിയത്. ഡിസംബർ 17ന് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലും, ഡിസംബർ 18ന് ലോക ക്ലബ് ലോകകപ്പ് സെമിയും നടക്കുന്നുണ്ട്‌‌. ഇതാണ് ലിവർപൂളിന് തലവേദന നൽകിയത്.

ഇതിനെ പരിഹരിക്കാൻ ലിവർപൂൾ രണ്ട് സ്ക്വാഡിനെ അണിനിരത്തും എന്ന് ലിവർപൂൾ പറഞ്ഞു. ക്ലബ് ലോകകപ്പിലും ലീഗ് കപ്പിലും തീർത്തും വേറെ വേറെ താരങ്ങളാകും ഇറങ്ങുക. രണ്ട് സ്ക്വാഡ് വെച്ചല്ലാതെ ഇറങ്ങാൻ ആവില്ല എന്നും താരങ്ങളുടെ ആരോഗ്യം കാര്യം കൂടെ പരിഗണിക്കേണ്ടതുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു‌

Advertisement