“റയൽ മാഡ്രിഡ് ആണ് തന്റെ സ്വപ്ന ക്ലബ്” – കൈസെദോ

Newsroom

ബ്രൈറ്റന്റെ മിഡ്ഫീൽഡർ ആയ കൈസെദോ റയൽ മാഡ്രിഡ് ആണ് തന്റെ സ്വപ്ന ക്ലബ് എന്ന് പറഞ്ഞു. എനിക്ക് റയൽ മാഡ്രിഡ് ക്ലബിനെ ഇഷ്ടമാണ്. ഏറെ കാലമായി റയൽ മാഡ്രിഡ് ആണ് എന്റെ സ്വപ്ന ക്ലബ്. കൈസെദോ പറയുന്നു. ഞാൻ ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്. റയൽ മാഡ്രിഡിൽ എത്തുകയും അവർക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുകയുമാണ് എന്റെ ലക്ഷ്യം എന്നും കൈസെദോ പറഞ്ഞു.

Picsart 23 04 21 19 51 14 553

കഴിഞ്ഞ ദിവസം ആഴ്സണലിൽ പോകാൻ ഉണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും കൈസെദോ സംസാരിച്ചിരുന്നു. കൈസെദോയെ ബ്രൈറ്റൺ ഈ സമ്മറിൽ ക്ലബ് വിടാൻ അനുവദിക്കും. കൈസെദോയും മകാലിസ്റ്ററും ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. എന്നാൽ ഇതുവരെ റയൽ മാഡ്രിഡ് കൈസെദോയെ സ്വന്തമാക്കാൻ ആയി രംഗത്ത് വന്നിട്ടില്ല. ഇംഗ്ലണ്ടിലെ ഏതെങ്കിലും ക്ലബ് ആകും കൈസൊദേയെ സൈൻ ചെയ്യുന്നത്.