അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണയുടെ ഓർമക്കായി പ്രതിമ അനാച്ഛാദനം ചെയ്തു. അർജന്റീനയിലെ പുതിയ സ്റ്റേഡിയമായ മാദ്രേ ഡി സിയുഡാഡസ് സ്റ്റേഡിയത്തിന് മുൻപിലാണ് മറഡോണയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ചിലിക്കെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തൊട്ട് മുൻപാണ് മെസ്സി അടക്കമുള്ള അർജന്റീന താരങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രതിമ അനാച്ഛാദനം ചെയ്തത്.
മത്സരത്തിൽ മറഡോണ അനശ്വരമാക്കിയ പത്താം നമ്പർ ജേഴ്സി അണിഞ്ഞാണ് അർജന്റീന താരങ്ങൾ ചിലിക്കെതിരെ ഇറങ്ങിയത്. മത്സരത്തിൽ ചിലിക്കെതിരെ അർജന്റീന 1-1ന് സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബർ 25നാണ് ഹൃദയാഘാതം മൂലം മറഡോണ മരണപ്പെട്ടത്. ശാസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന സമയത്താണ് മരണം മറഡോണയെ തേടിയെത്തിയത്. മറഡോണയുടെ മരണത്തിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.