“മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ടീം”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ടീം ആണെന്ന് എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടി. എഫ്.എ കപ്പിൽ എവർട്ടൺ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു ആഞ്ചലോട്ടി. സീസണിൽ 4 കിരീടങ്ങൾ നേടാൻ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റി മികച്ച ടീം ആണെന്നും അവരോട് തോറ്റതിൽ നിരാശയില്ലെന്നും എവർട്ടൺ പരിശീലകൻ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ എവർട്ടൺ മികച്ച രീതിയിൽ പ്രതിരോധം സൃഷ്ടിച്ചെന്നും മത്സരത്തിന്റെ 80 മിനിറ്റും എവർട്ടന്റെ നിയന്ത്രണത്തിലായിരുന്നു മത്സരമെന്നും എവർട്ടൺ പരിശീലകൻ പറഞ്ഞു. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് എവർട്ടണെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ 80 മിനിറ്റും മികച്ച പ്രതിരോധം സൃഷ്ടിച്ച് മാഞ്ചസ്റ്റർ സിറ്റി ആക്രമണം എവർട്ടൺ തടഞ്ഞു നിർത്തിയെങ്കിലും അവസാന 10 മിനുറ്റിൽ ഗുണ്ടോഗനും ഡി ബ്രൂയ്നെയും നേടിയ ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി സെമി ഉറപ്പിച്ചിരുന്നു.