കവാനി ഉറുഗ്വ ടീമിനൊപ്പം ചേരില്ല

20201013 154358

ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി ഉറുഗ്വ ടീമിനൊപ്പം ചേരില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് താരങ്ങൾ പോവുന്നത് വിലക്കിയിരുന്നു. തുടർന്നാണ് കവാനി ഉറുഗ്വയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് ഉറപ്പിച്ചത്. പെറു, ബൊളീവിയ, ഇക്വഡോർ എന്നിവർക്കെതിരായാണ് ഉറുഗ്വയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

ആദ്യം താരാത്തെ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപെടുത്തിയെങ്കിലും തുടർന്ന് ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. നിലവിൽ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ പോയി താരങ്ങൾ തിരിച്ച് ബ്രിട്ടനിൽ എത്തുമ്പോൾ ഹോട്ടലിൽ 10 ദിവസം നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കണം. തുടർന്നാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് താരങ്ങളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Previous articleപാക്കിസ്ഥാനിൽ കാണികള്‍ക്ക് അനുമതി, വാക്സിനെടുത്ത 25 ശതമാനം കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും
Next articleലെയ്പ്സിഗ് ക്യാപ്റ്റനെ റാഞ്ചി ബയേൺ മ്യൂണിക്ക്