“ഒരു താരവും മികച്ച ഫോമിൽ അല്ല, ബ്രൂണോയെ ബെഞ്ചിൽ ഇരുത്തിയത് തന്റെ തീരുമാനം” – കാരിക്ക്

20211123 230650

മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായ ആയ മൈക്കിൾ കാരിക്ക് തന്റെ ആദ്യ മത്സരത്തിൽ തന്നെ ബ്രൂണോ ഫെർണാണ്ടസിനെ ബെഞ്ചിൽ ഇരുത്തിയരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എങ്കിലും അടുത്ത കാലത്തായി ബ്രൂണോ നല്ല ഫോമിൽ ആയിരുന്നില്ല. ബ്രൂണോയ്ക്ക് പകരം ഒലെ എന്നും അവഗണിച്ചിരുന്ന വാൻ ഡെ ബീകിനെയാണ് കാരിക്ക് ഇന്ന് സ്റ്റാർട്ട് ചെയ്തത്.

ഈ തീരുമാനം തന്റേതാണ് എന്ന് കാരിക്ക് ഇന്ന് മത്സരത്തിന് മുന്നോടിയായ് പറഞ്ഞു. ബ്രൂണോ എന്നല്ല ടീമിലെ ആരും അവസാന കുറച്ചു കാലമായി നല്ല ഫോമിൽ അല്ല. താൻ ഒരു ടീമിനെ തിരഞ്ഞെടുത്തതാണെന്നും ഇത് സ്വാഭാവിക തീരുമാനം ആണെന്നും കാരിക്ക് പറഞ്ഞു. ബ്രൂണോയെ തനിക്ക് ഇഷ്ടമാണ്. അദ്ദേഹം ബെഞ്ചിൽ ആയതിന്റെ അർത്ഥം അദ്ദേഹം ടീമിന് പ്രധാനപ്പെട്ട താരമല്ല എന്നും കാരിക്ക് പറഞ്ഞു

Previous article“താൻ പി എസ് ജിയിൽ സന്തോഷവാൻ, ഒരു അഭ്യൂഹങ്ങൾക്കും ചെവി കൊടുക്കുന്നില്ല” – പോചടീനോ
Next articleതാൽക്കാലിക പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വാൽവർദെയെ നോക്കുന്നു