താൽക്കാലിക പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വാൽവർദെയെ നോക്കുന്നു

20211123 233039

പുതിയ ഒരു ദീർഘകാല പരിശീലകനെ നിയമിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടപ്പെടുന്ന അവസരത്തിൽ ഈ സീസൺ അവസാനം വരെ ഒരു താൽക്കാലിക പരിശീലകൻസ് നിയമിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നു. യുണൈറ്റഡിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണം മുൻ ബാഴ്സലോണ പരിശീലകൻ വാൽവെർദെയിൽ എത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൽവെർദെയുമായി ഇതു സംബന്ധിച്ച് നേരിട്ട് ചർച്ചകൾ നടത്തിയതായി ഫബ്രിസിയോ അടക്കമുള്ള വലിയ മാധ്യമ പ്രവർത്തകർ പറയുന്നു.

പോചടീനോയെയോ റോഡ്ജസിനെയോ ഇപ്പോൾ പരിശീലകനാക്കി എത്തിക്കാൻ ആയില്ല എങ്കിൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ നീക്കത്തിലേക്ക് പോകു. ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് പോയ ശേഷം ഇതുവരെ വേറെ ചുമതല ഒന്നും എടുക്കാത്ത പരിശീലകനാണ് വാൽവെർദെ. ബാഴ്സലോണയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എങ്കിലും അവിടെ നല്ല പ്രകടനങ്ങൾ നടത്താൻ വാൽവെർദെക്ക് ആയിരുന്നു

Previous article“ഒരു താരവും മികച്ച ഫോമിൽ അല്ല, ബ്രൂണോയെ ബെഞ്ചിൽ ഇരുത്തിയത് തന്റെ തീരുമാനം” – കാരിക്ക്
Next articleകൊടും മഞ്ഞിലും മായാജാലം കാണിച്ച് ലെവൻഡോസ്കി