“ഈ ഇറ്റലി ചരിത്രത്തിൽ എന്നും ഉണ്ടാകും” – മാഞ്ചിനി

യൂറോ കപ്പ് കിരീടം ഉയർത്തിയ ഇറ്റാലിയൻ ടീം ചരിത്ര പുസ്തകത്തിൽ ഇടം പിടിക്കും എന്ന് ഇറ്റലിയുടെ പരിശീലകനായ മാഞ്ചിനി. 2006ലെ ലോകകപ്പ് ടീമിനെ പോലെ തന്നെ മികച്ച ടീമാണ് ഈ യൂറോ ടീം എന്നും മാഞ്ചിനി പറഞ്ഞു. “ലോകമെമ്പാടുമുള്ള എല്ലാ ഇറ്റലിക്കാർക്കും സന്തോഷം നൽകാൻ തങ്ങൾക്കായി. ഞങ്ങൾ അസാധാരണമായ ഒന്നാണ് സൃഷ്ടിച്ചത്” മാഞ്ചിനി പറഞ്ഞു.
“ഈ ഇറ്റലി ചരിത്രപുസ്തകങ്ങളിൽ നിലനിൽക്കും. സമ്മർ മുഴുവൻ ആളുകൾ ഈ കിരീടം ആഘോഷിക്കുന്നത് തുടരുമെന്ന് ഞാൻ കരുതുന്നു, ഇത് അതിശയകരമാണ്” മാഞ്ചിനി പറഞ്ഞു. തന്റെ താരങ്ങൾ ത്യാഗം ചെയ്യാൻ ഒരുക്കമായിരുന്നു. മൂന്ന് വർഷം മുമ്പ് വിദേശത്ത് കൂടുതൽ അറിയപ്പെടാത്ത കളിക്കാർക്ക് ഞങ്ങൾ അവസരം നൽകി, അവർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നതാണ് കണ്ടത്. മാഞ്ചിനി പറഞ്ഞു.