മെയ്മോൾ റോക്കി ഇന്ത്യൻ വനിതാ പരിശീലക സ്ഥാനം ഒഴിഞ്ഞു

20210720 010642

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലക ആയിരുന്ന മെയ്മോൾ റോക്കി പരിശീലക സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മെയ്മോൾ പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത് എന്ന് എ ഐ എഫ് എഫ് അറിയിച്ചു. അവസാന നാലു വർഷമായി മെയ്മോൾ ആയിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലക. മെയ്മോളുടെ കീഴിൽ ഇന്ത്യൻ ടീം മികച്ച പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ഗോവ സ്വദേശിയായ മെയ്മോൾ മുമ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുമുണ്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയ ആദ്യ വനിത ആയിരുന്നു മെയ്മോൾ. പരിശീലക സ്ഥാനത്തേക്ക് പുതിയ ആളെ ഇന്ത്യ പെട്ടെന്ന് കണ്ടുപിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദേശത്ത് നിന്ന് പുതിയ പരിശീലകൻ എത്തുക എന്നാണ് സൂചനകൾ.