“ദൈവത്തിന്റെ തിരിച്ച് വരവ്”, സ്വീഡനിൽ വീണ്ടും സ്ലാട്ടൻ യുഗം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡൻ ടീമിൽ നിന്ന് വിരമിച്ച് 5 വർഷം കഴിഞ്ഞതിന് ശേഷമാണ് ഇബ്രാഹിമോവിച്ച് ടീമിലേക്ക് തിരിച്ചുവരുന്നത്. ദൈവത്തിന്റെ തിരിച്ച് വരവ് എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചാണ് ഇബ്രാഹിമോവിച്ച് താൻ സ്വീഡൻ ടീമിലേക്ക് വരുകയാണെന്ന് പ്രഖ്യാപിച്ചത്.

ജോർജിയ, കൊസോവോ എനിവർക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തിനുമുള്ള സ്വീഡൻ ടീമിലാണ് ഇബ്രാഹിമോവിച്ചിനെ ഉൾപ്പെടുത്തിയത്. സ്വീഡന് വേണ്ടി 2001 മുതൽ 2016 വരെ കളിച്ച ഇബ്രാഹിമോവിച്ച് 112 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളും നേടിയിട്ടുണ്ട്.

ഈ സീസണിൽ സെരി എയിൽ എ.സി മിലാന് വേണ്ടി താരം പുറത്തെടുത്ത മികച്ച പ്രകടനവും ഇബ്രാഹിമോവിച്ചിന്റെ സ്വീഡൻ ടീമിലേക്കുള്ള വരവിന് കാരണമായി. ഈ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 16 ഗോളും ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്.