ബംഗ്ലാദേശിനെ ഞെട്ടിച്ച് സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെ ടി20യിൽ 17 റൺസ് വിജയം നേടി സിംബാബ്‍വേ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 205/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 26 പന്തിൽ 65 റൺസ് നേടിയ സിക്കന്ദര്‍ റാസയും 67 റൺസ് നേടിയ വെസ്‍ലി മാധവേരെയും 19 പന്തിൽ 33 റൺസ് നേടിയ ഷോൺ വില്യംസും ആണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്.

അതേ സമയം പ്രധാന താരങ്ങളില്ലാതെ എത്തിയ ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. 26 പന്തിൽ 42 റൺസ് നേടിയ നൂറുള്‍ ഹസന്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ സ്കോര്‍ വരാത്തത് ബംഗ്ലാദേശിന് തിരിച്ചടിയായി. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 37 റൺസും ലിറ്റൺ ദാസ് 32 റൺസും നേടി.